ഐ.എസ്.എൽ കമന്റേറ്റർ കരിയറിലെ നാനൂറാം
മത്സരത്തിനൊരുങ്ങി ഷൈജു ദാമോദരൻ
തിരുവനന്തപുരം :മലയാളത്തിലുള്ള കളിപറച്ചിലിന് പുതിയ മാനങ്ങൾ നൽകിയ ഷൈജു ദാമോദരൻ തന്റെ കമന്റേറ്റർ കരിയറിൽ പുതിയ റെക്കാഡ് കുറിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ 400 മത്സരങ്ങളിൽ കമന്ററി പറഞ്ഞ ആദ്യ കമന്റേറ്റർ എന്ന സുവർണ നേട്ടം കുറിക്കാൻ ഇന്ന് മൈക്ക് കൈയിലെടുക്കുകയാണ് മലയാളത്തിലുള്ള കളിപറച്ചിലിനെ തനിക്ക് മുമ്പെന്നും ശേഷമെന്നും രണ്ടായി പകുത്ത ഷൈജു.
ഇന്ന് രാത്രി നടക്കുന്ന കേരളബ്ലാസ്റ്റേഴ്സ് എഫ്.സിയും ചെന്നൈയിൻ എഫ്.സിയും തമ്മിലുള്ള മത്സരം അദ്ദേഹത്തിന്റെ ഐ.എസ്.എൽ കമന്റേറ്റർ കരിയറിലെ നാനൂറാം മത്സരമാണ്.
കളിക്കളത്തിലെ ഓരോ നീക്കവും ആവേശം ഒട്ടും ചോരാതെ കാണികളിലേക്കെത്തിക്കുന്ന ഷൈജുവിന്റെ പലപ്രയോഗങ്ങളും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്.സിനിമാ ഡയലോഗുകളും കവിതകളും ലോക ക്ലാസിക്കുകളുമെല്ലാം കോർത്തിണക്കിയുള്ള ഷൈജുവിന്റെ കളിപറച്ചിൽ, മലയാളം കമന്ററിയോട് മുഖം തിരിച്ചിരുന്ന കായിക പ്രേമികളുടെ ആ തീരുമാനം മാറ്റുന്നതിനും കാരണമായി.
ഐ.എസ്.എല്ലിൽ മാത്രമല്ല ഫുട്ബാൾ ലോകകപ്പും യൂറോകപ്പും പ്രിമിയർ ലീഗ് മത്സരങ്ങളുമെല്ലാം ഷൈജുവിന്റെ ഉദ്വേഗജനകമായ കമന്ററിയിലൂടെ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |