SignIn
Kerala Kaumudi Online
Thursday, 19 September 2024 1.47 PM IST

ബാഴ്സലോണയ്ക്ക് വിജയം

Increase Font Size Decrease Font Size Print Page
barcelona

സെൽറ്റ ഡി വിഗോയെ 3-1ന് കീഴടക്കി

മാഡ്രഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ബാഴ്സലോണ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെൽറ്റ ഡി വിഗോയെ തോൽപ്പിച്ചു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 30-ാം മിനിട്ടിൽ മെം‌ഫിസ് ഡെപേയ്‌യും,41-ാം മിനിട്ടിലും 48-ാം മിനിട്ടിലും പിയറി ഒൗബമയാംഗും നേടിയ ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം.50-ാംമിനിട്ടിൽ ലാഗോ അസ്പാസാണ് സെൽറ്റയു‌ടെ ആശ്വാസഗോൾ നേടിയത്. 58-ാം മിനിട്ടിൽ മൂറില്ലോ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായാണ് സെൽറ്റ കളി പൂർത്തിയാക്കിയത്. വിജയത്തിന്റെ തിളക്കത്തിനിടയിലും ഡിഫൻഡർ ഒറജൗയ്ക്ക് പരിക്കേറ്റ് മടങ്ങേണ്ടിവന്നത് ബാഴ്സലോണയ്ക്ക് തിരിച്ചടിയായി.

‌ഈ വിജയത്തോടെ ബാഴ്സലോണയ്ക്ക് സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 72 പോയിന്റായി. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സ. 35കളികളിൽ നിന്ന് 81പോയിന്റുമായി റയൽ മാഡ്രിഡ് ഇക്കുറി നേരത്തെ കിരീ‌ടം സ്വന്തമാക്കിക്കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, BARCELONA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.