ഏതൻസ് : ഗ്രീസിൽ പരിശീലനം നടത്തുന്ന മലയാളി ലോംഗ്ജമ്പർ എം.ശ്രീശങ്കർ അവിടെ നടന്ന അന്താരാഷ്ട്രമീറ്റിൽ വീണ്ടും സ്വർണം നേടി. വെനിസെലിയ–ചാനിയ മീറ്റിൽ 7.95 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ ഒന്നാമതെത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു മീറ്റിൽ ശ്രീശങ്കർ സ്വർണം നേടിയിരുന്നു. പുരുഷ ലോംഗ്ജമ്പിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയവരുടെ ലോക പട്ടികയിൽ ശ്രീശങ്കർ ഗ്രീസിന്റെ ഒളിംപിക് ചാംപ്യൻ മിൽത്തിയാദിസ് തെന്റോഗ്ലൂവിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. 8.36 മീറ്ററാണ് ഇരുവരും ഈ സീസണിൽ കുറിച്ച മികച്ച സമയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |