പാരീസ്: ഫ്രഞ്ച് ഫുട്ബാൾ ക്ളബ് പി.എസ്.ജിയുടെ പരിശീലകനാവാൻ റയൽ മാഡ്രിഡിന്റെ മുൻ കോച്ചും ഇതിഹാസതാരവുമായ സിനദിൻ സിദാൻ എത്തുമെന്ന് റിപ്പോർട്ടുകൾ. 2020-21 സീസണിൽ റയൽ വിട്ടശേഷം മറ്റൊരു ക്ളബിനെയും സിദാൻ പരിശീലിപ്പിച്ചിട്ടില്ല.
കോച്ച് സ്ഥാനത്തുനിന്ന് മൗറീഷ്യോ പൊച്ചെറ്റീനോ മാറ്റിയാണ് സിദാനെ എത്തിക്കാൻ ശ്രമിക്കുന്നത്..ലയണൽ മെസി, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയ വൻതാരനിരയുണ്ടായിരുന്നിട്ടും ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിനപ്പുറം കടക്കാൻ കഴിയാതെ വന്നതാണ് അർജന്റീനക്കാരനായ പൊച്ചെറ്റീനോയുടെ കസേര ഇളകാൻ കാരണം. ക്ളബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ലിയനാർഡോയെയും പുറത്താക്കുമെന്നും പകരം ലൂയിസ് കാംപോസ് ആ സ്ഥാനത്തെത്തുമെന്നും വാർത്തകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |