ലീഡ്സ് : ന്യൂസിലാൻഡിന് എതിരായ മൂന്നാം ടെസ്റ്റിൽ വിജയിക്കാൻ ഇംഗ്ളണ്ടിന് രണ്ടാം ഇന്നിംഗ്സിൽ വേണ്ടത് 296 റൺസ്. നാലാം ദിവസമായ ഇന്നലെ ന്യൂസിലാൻഡിന്റെ രണ്ടാം ഇന്നിംഗ്സ് 326ൽ അവസാനിച്ചതോടെയാണ് ഇംഗ്ളണ്ടിന്റെ വിജയലക്ഷ്യം കുറിക്കപ്പെട്ടത്. 168/5 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കിവീസ് നാലാം ദിവസം ചായയ്ക്ക് മുമ്പ് ആൾഒൗട്ടാവുകയായിരുന്നു. ടോം ബ്ളൻഡേൽ(88),ഡാരിൽ മിച്ചേൽ(56),ടോം ലതാം (76)എന്നിവർ കിവീസിനായി അർദ്ധസെഞ്ച്വറി നേടി. ജാക്ക് ലീച്ച് അഞ്ചുവിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |