ചാമ്പ്യൻസ് ലീഗ് തോൽവിക്ക് പിന്നാലെ കോച്ച് തോമസ് ടുഹേലിനെ പുറത്താക്കി ചെൽസി
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം ഡൈനാമോ സാഗ്രെബിനെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി തങ്ങളുടെ പരിശീലകൻ തോമസ് ടുഹേലിനെ തത്സ്ഥാനത്തുനിന്ന് പുറത്താക്കി.
ടുഹേലിന്റെ കീഴിലാണ് 2021 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസി കിരീടമണിഞ്ഞത്. ചാമ്പ്യൻസ് ലീഗ് കൂടാതെ ചെല്‍സിക്ക് യുവേഫ സൂപ്പർ കപ്പും ക്ലബ്ബ് ലോകകപ്പും നേടിക്കൊടുത്ത പരിശീലകനാണ് ടുഹേൽ.
ഈ സീസൺ ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ മോശം പ്രകടനവും ടുഹേലിന്റെ പുറത്താക്കലിന് കാരണമായിട്ടുണ്ട്. പ്രീമിയർ ലീഗിൽ ആറു മത്സരങ്ങൾ പിന്നിട്ടപ്പോൾ മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമടക്കം ആറാം സ്ഥാനത്താണ് ചെൽസി.
കോച്ചുമാരെ പുറത്താക്കുന്നതിന് ഒരു ദാക്ഷിണ്യവും കാണിക്കാത്ത പാരമ്പ്യരമാണ് ചെൽസിക്കുള്ളത്. 2018മുതൽ 2020വരെ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിക്കൊപ്പം നടത്തിയ വിജയക്കുതിപ്പാണ് ടുഹേലിനെ ചെൽസിയിലെത്തിച്ചത്. എന്നാൽ ടുഹേലുമായി വേർപിരിഞ്ഞിരിക്കുന്നു എന്ന ഒറ്റവരി സോഷ്യൽ മീഡിയ അറിയിപ്പിലൂടെ കോച്ചിനെ പുറത്താക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |