തിരുവനന്തപുരം : ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ ആദ്യ സംഘം ഇന്ന് യാത്ര തിരിക്കും. 15 അംഗ പുരുഷ നെറ്റ്ബാൾ ടീമാണ് വൈകിട്ട് മൂന്നിന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭാവ്നഗർ എക്സ്പ്രസിൽ യാത്ര തിരിക്കുന്നത്. ജോസ് മോനാണ് ടീം ക്യാപ്ടൻ. സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം എസ്.നജുമുദ്ദീനാണ് ടീം മാനേജർ.
കായികമന്ത്രിയടക്കമുള്ള പ്രമുഖർ ടീമിനെ യാത്രയാക്കാനെത്തും. 29നാണ് അഹമ്മദാബാദിൽ ഗെയിംസിന്റെ ഒൗദ്യോഗിക ഉദ്ഘാടനമെങ്കിലും നെറ്റ്ബാൾ മത്സരങ്ങൾ 26ന് ഭാവ്നഗറിൽ തുടങ്ങും. ബാസ്കറ്റ് ബാൾ,വോളിബാൾ മത്സരങ്ങളും വോളിബാൾ മത്സരങ്ങളും ഭാവ് നഗറിലാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |