SignIn
Kerala Kaumudi Online
Thursday, 19 September 2024 12.53 AM IST

ട്വന്റി-20 ലോകകപ്പ് : ചാമ്പ്യൻമാർക്ക് 13 കോടി

Increase Font Size Decrease Font Size Print Page
icc

icc

​ദുബായ്: ഓസ്ട്രേലിയയിൽ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ചാമ്പ്യൻമാരാകുന്ന ടീമിന് 1.6 മില്യൺ യു.എസ് ഡോളറായിരിക്കും (ഏകദേശം 13 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുകയെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. റണ്ണറപ്പിന് ഇതിന്റെ പകുതിയാകും സമ്മാനത്തുക. സെമിയിൽ പുറത്താകുന്ന ടീമിന് 4 ലക്ഷം ഡോളർ (ഏകദേശം 3.25 കോടി രൂപ) ലഭിക്കും. സൂപ്പർ 12ലെ ഓരോ ജയത്തിനും ടീമുകൾക്ക് 40,000 ഡോളർ (ഏകദേശം 33 ലക്ഷത്തോളം രൂപ) വീതം കിട്ടും. ആകെ 5.6 മില്യൺ യു.എസ് ഡോളറാണ് (45 കോടി 61ലക്ഷത്തോളം രൂപ) സമ്മാനത്തുകയായി നൽകുന്നത്. ഒക്ടോബർ 16നാണ് ടൂർണമെന്റ് തുടങ്ങുന്നത്. നവംബർ 13നാണ് ഫൈനൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.