SignIn
Kerala Kaumudi Online
Thursday, 19 September 2024 10.33 PM IST

ലിവർപൂളിനെ അടിച്ചിട്ട് ആഴ്സനൽ

Increase Font Size Decrease Font Size Print Page
epl

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് കീഴടക്കി ആഴ്സനൽ ഒന്നാം സ്ഥാനം നിലനിറുത്തി. ആദ്യ മിനിട്ടിൽതന്നെ ഗബ്രിയേൽ മാർട്ടിനെലിയിലൂടെ ആഴ്സനൽ സ്കോർ ചെയ്തിരുന്നു.34-ാം മിനിട്ടിൽ ന്യൂനസിലൂടെ ലിവർപൂൾ സമനിലപിടിച്ചു.ആദ്യ പകുതിയുടെ അവസാനസമയത്ത് ബുക്കായോ സാക്കയുടെ ഗോളിലൂടെ ആഴ്സനൽ വീണ്ടും മുന്നിലെത്തി. എന്നാൽ 53-ാം മിനിട്ടിൽ റോബർട്ടോ ഫിർമിനോ ലിവർപൂളിനെ വീണ്ടും സമനിലയിലെത്തിച്ചു.എന്നാൽ 76-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ ബുക്കായോ സാക്കോ തന്നെയാണ് ആഴ്സനലിന് വിജയം നൽകിയത്. ഇതോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് ആഴ്സനലിന് 24 പോയിന്റായി.

കഴിഞ്ഞ ദിവസം നടന്ന മറ്റ്മത്സരങ്ങളിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും ജയം. നിലവിലെ ചാമ്പ്യന്മാരായ സിറ്റി സതാംപ്ടണിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് കീഴടക്കിയപ്പോൾ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വോൾവർ ഹാംപ്ടണിനെയാണ് കീഴടക്കിയത്.

ലീഗിൽ ഈ സീസണിൽ ഇതുവരെ തോൽവിയറിയാത്ത മാഞ്ചസ്റ്റർ സിറ്റി സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് സതാംപ്ടണിനെ കീഴടക്കിയത്.യാവോ ക്യാൻസലോ, ഫിൽ ഫോഡൻ ,റിയാദ് മഹ്റേസ്,സൂപ്പർ താരം എർലിംഗ് ഹാലൻഡ് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ സിറ്റിക്ക് ഒൻപത് കളികളിൽ നിന്ന് 23 പോയിന്റായി.

ആദ്യ മിനിട്ടുമുതൽ ആക്രമിച്ചാണ് സിറ്റി കളിച്ചത്. മുന്നേറ്റങ്ങൾക്കൊടുവിൽ 20-ാം മിനിട്ടിൽ സിറ്റി ലീഡെടുത്തു. ലെഫ്റ്റ് ബാക്ക് ജാവോ ക്യാന്‍സലോയാണ് വലകുലുക്കിയത്. 32-ാം മിനിട്ടിൽ ഫിൽ ഫോഡൻ ലീഡ് ഉയർത്തി. ആദ്യ പകുതിയിൽ ഈ രണ്ട് ഗോളുകൾക്ക് സിറ്റി മുന്നിട്ട് നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റി വലകുലുക്കി. 49-ാം മിനിട്ടിൽ റിയാദ് മെഹ്‌റേസാണ് ഗോൾ നേടിയത്. 65-ാം മിനിട്ടിൽ ഹാലൻഡും ഗോൾ പട്ടികയിൽ ഇടം നേടി.

ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വോൾവ്‌സിനെ തകർത്ത ചെൽസി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തുകയും ചെയ്തു. കായ് ഹവേർട്‌സ്, ക്രിസ്റ്റ്യൻ പുലിസിച്ച്, അർമാൻഡോ ബ്രോജ എന്നിവരാണ് നീലപ്പടയുടെ സ്‌കോറർമാർ. എട്ട് കളികളിൽ നിന്ന് 16 പോയിന്റാണ് ചെൽസിയുടെ സമ്പാദ്യം.

മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ബ്രെന്റ്‌ഫോർഡിനെ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക് തകർത്തു. ബേൺമൗത്ത് മുൻചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയേയും പരാജയപ്പെടുത്തി. ഒമ്പത് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ലെസ്റ്ററിന് വിജയിക്കാനായത്. നാല് പോയിന്റോടെ പട്ടികയിൽ 19-ാം സ്ഥാനത്താണ് ലെസ്റ്റർ.

7 തുടർച്ചയായ ഏഴാം പ്രീമിയർ ലീഗ് മത്സരത്തിലാണ് ഹാലൻഡ് ഗോൾ നേടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, EPL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.