അസ്താന : കസാഖിസ്ഥാനിൽ നടന്ന അസ്താന ഓപ്പൺ ടെന്നിസിന്റെ ഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെ കീഴടക്കി സെർബിയൻ സൂപ്പർ താരം നൊവാക്ക് ജോക്കോവിച്ച് കരിയറിലെ തന്റെ 90-ാം കിരീടം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നൊവാക്കിന്റെ വിജയം.സ്കോർ 6-4,6-4. കഴിഞ്ഞവാരം ടെൽ അവീവിലും കിരീടമണിഞ്ഞിരുന്ന നൊവാക്ക് ഇതോടെ എ.ടി.പി വേൾഡ് ടൂർ ഫൈനൽസിലേക്ക് യോഗ്യത നേടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |