ഗ്രൂപ്പ് എഫിലെ നിർണായകമായ അവസാന മത്സരങ്ങളിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ബെൽജിയവും തമ്മിലും മൊറോക്കോയും കാനഡയും തമ്മിലും ഏറ്രുമുട്ടും.
4 പോയിന്റ് വീതമുള്ള ക്രൊയേഷ്യയ്ക്കും മൊറോക്കോയ്ക്കും 3 പോയിന്റുള്ള ബെൽജിയത്തിനും നോക്കൗട്ട് പ്രതീക്ഷ നിലനിൽക്കുന്നുണ്ട്.
ഫിഫാ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിന് ക്രൊയേഷ്യയെ തോൽപ്പിച്ചാൽ നോക്കൗട്ടിലേക്ക് സുഗമമായെത്താം.
തോറ്റാൽ പുറത്താകും.സമനിലയാണെങ്കിൽ മൊറോക്കോ - കാനഡ ഫലത്തെ അനുസരിച്ചിരിക്കും സാധ്യതകൾ.
ക്രൊയേഷ്യയ്ക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാൻ സമനില മതി. തോറ്റാൽ മൊറോക്കോ - കാനഡ ഫലം നിർണായകമാകും.
മൊറോക്കയ്ക്ക് കാനഡയ്ക്കെതിരെ സമനില മതി പ്രീക്വാർട്ടർ ഉറപ്പിക്കാൻ. തോറ്റാൽ ക്രൊയേഷ്യ - ബെൽജിയം ഫലം നോക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |