ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 1 വിക്കറ്റിന്റെ നാടകീയ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറിൽ 186 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 46 ഓവറിൽ 9 വിക്കറ്റ് നഷ്ട
പ്പെടുത്തി വിജയലക്ഷ്യത്തിൽ എത്തുകയായിരുന്നു (187/9). ഒരുഘട്ടത്തിൽ 136/9 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിനെ അവസാന വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്ത മെഹദി ഹസ്സനും (31), മുസ്തഫിസുർ റഹ്മാനുമാണ് (10) രക്ഷപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |