SignIn
Kerala Kaumudi Online
Friday, 20 September 2024 3.18 AM IST

ഗോൾ,​ഗോൾ,​ഗോൾ...

Increase Font Size Decrease Font Size Print Page
goal

ദ്വേഗജനകമായ മത്സരങ്ങൾക്കൊപ്പം ആരാധകരെ ആവേശത്തിലാറാടിച്ച സൂപ്പർ ഗോളുകൾ കൊണ്ടും സമ്പന്നമാണ് ഖത്തർ ലോകകപ്പ്. ക്വാർട്ടർ വരെ നടന്ന 60 മത്സരങ്ങളിൽ നിന്നായി 158 ഗോളുകളാണ് ആകെ പിറന്നത്. ഒരു മത്സരത്തിൽ 2.63 ആണ് ഗോൾ ശരാശരി. ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പുകളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഖത്തറിലെ ലോകമാമാങ്കം. രണ്ട് സെമിയും,​ ലൂസേഴ്സ് ഫൈനലും,​ ഫൈനലുമുൾപ്പെടെ 4 മത്സരങ്ങൾ കൂടി ഇനി നടക്കാനുണ്ട്.

പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് ഇയിൽ സ്പെയിൻ കോസ്റ്റാറിക്കയ്ക്ക് എതിരെ നേടിയ 7-0ത്തിന്റെ ജയമാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ ജയം. പ്രീക്വാർട്ടറിൽ പോർച്ചുഗൽ 6-1ന് സ്വിറ്റ്സർലൻഡിനേയും പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് 6-2ന് ഇറാനെയും കീഴടക്കിയിരുന്നു.

സെമി ഫൈനൽ വരെയുള്ള കണക്കുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം ഇംഗ്ലണ്ടാണ്. ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ പുറത്തായ ഇംഗ്ലണ്ട് 13 ഗോളുകൾ എതിർവലകളിൽ നിക്ഷേപിച്ച ശേഷമാണ് ഖത്തറിൽ നിന് മടങ്ങിയത്. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലാണ് 12 ഗോളുകളുമായി ഈ പട്ടികയിൽ രണ്ടാമതുള്ളത്.11ഗോളുമായി ഫ്രാൻസാണ് മൂന്നാമത്.

ആരാകും ടോപ് സ്കോറർ

ഖത്തർ ലോകകപ്പ് ലോംഗ് വിസിലിലേക്ക് അടുക്കുമ്പോൾ ഏറ്രവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ടിനായുള്ള മത്സരവും കടുക്കുകയാണ്. 5 ഗോളുമായി ഫ്രഞ്ച് സൂപ്പർ താര കെയ്ലിയൻ എംബാപ്പെയാണ് ടോപ്‌ സ്കോറർ പട്ടികയിൽ നിലവിൽ ഒന്നാമത് നിൽക്കുന്നത്. അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസിയും ഫ്രഞ്ച് ടീമിലെ പാട്ണർ ഒളിവർ ജിറൂദും നാല് ഗോളുകൾ വീതം നേടി തൊട്ടു പിന്നിലുണ്ട്. ഒരു ലോകകപ്പിൽ ഏറ്രവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കാഡ് ഫ്രഞ്ച് താരം ജസ്റ്റ് ഫോണ്ടെയ്ന്റെ പേരിലാണ്. 1958ലെ സ്വീഡൻ ലോകകപ്പിൽ ഫോണ്ടെയ്ൻ 6 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളാണ് നേടിയത്.

തുല്യതപാലിച്ചാൽ

ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ കൂടുതൽ താരങ്ങൾ തുല്യഗോളുമായി ഒന്നാമതെത്തിയാൽ ജേതാവിനെ കണ്ടെത്താൻ രണ്ട് രീതികളുണ്ട്.

1. ഏറ്രവും കൂടുതൽ അസിസ്റ്റുകൾ കൊടുത്ത താരം.

2. ഏറ്രവും കുറവ് മിനിട്ട് കളിച്ചയാൾ

ഫ്രാൻസിനേയും ബ്രസീലിനേയും മറികടക്കുമോ ഖത്തർ

1998 ലെ ഫ്രാൻസ് ലോകകപ്പിലും 2014ൽ ബ്രസീൽ വേദിയായ ലോകകപ്പിലുമാണ് ഏറ്രവും കൂടുതൽ ഗോളുകൾ പിറന്നത്. 171 ഗോളുകൾ വീതം. ഫൈനലുൾപ്പെടെ നാല് മത്സരങ്ങൾ കൂടി അവശേഷിക്കെ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്യപ്പെട്ട ലോകകപ്പെന്ന റെക്കാഡ് സ്വന്തമാകാകാൻ ഖത്തറിന് 14 ഗോളുകൾ കൂടി വേണം.

നൂറലധികം ഗോളുകൾ സ്കോർ ചെയ്യപ്പെട്ട ആദ്യ ലോകകപ്പ് 1954ൽ സ്വിറ്റ്‌സർലൻഡിൽ നടന്നതാണ്. ആ ലോകകപ്പിൽ ആകെ 140 ഗോളുകൾ സ്കോർ ചെയ്യപ്പെട്ടു. മത്സരങ്ങളുടേയും ടീമുകളുടേയും എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ഗോളുകളുടെ എണ്ണവും കൂടു. 1982ലെ സ്പാനിഷ് ലോകകപ്പു മുതൽ എല്ലാ ലോകകപ്പുകളിലും നൂറിലധികം ഗോളുകൾ വന്നിട്ടുണ്ട്. 1982 മുതൽ ഇങ്ങോട്ടുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കുറവ് ഗോളുകൾ വന്നത് 1990ലെ ഇറ്രലി ലോകകപ്പിലാണ്. ജർമ്മനി ചാമ്പ്യൻമാരായ ആ ലോകകപ്പിൽ ആകെ സ്കോർ ചെയ്യപ്പെട്ടത് 115ഗോളുകൾ മാത്രം.

ക്ലോസെയ്ക്ക് ക്ലോസാരുമില്ല

മുൻ ജർമ്മൻ താരം മിറാസ്ലോവ് ക്ലോസെയാണ് ലോകകപ്പുകളിൽ ഏറ്രവും കൂടുതൽ ഗോൾ നേടിയ താരം. 2002, 2006, 2010, 2014 ലോകകപ്പുകളിൽ നിന്നായി16 ഗോളുകൾ ക്ലോസെ നേടി. നിലവിൽ കളിക്കുന്ന താരങ്ങളിൽ 10 ഗോൾ നേടിയ മെസിയാണ് ക്ലോസെയ്ക്ക് അടുത്തുള്ള താരം.

2022 ലെ ടോപ് 5 സ്‌കോറേഴ്സ്

താരം രാജ്യം ഗോൾ ക്രമത്തിൽ

എംബാപ്പെ (ഫ്രാൻസ്)​ -5

മെസി (അർജന്റീന)​ -4

ജിറൂഡ് (ഫ്രാൻസ്)​ -4

മൊറാട്ട (സ്പെയ്ൻ)​-3

സാക്ക (ഇംഗ്ലണ്ട്)​-3

2022 ലെ ടോപ് 5 അസിസ്റ്റുകൊടുത്തവർ

താരം രാജ്യം ഗോൾ ക്രമത്തിൽ

ഗ്രീസ്മാൻ (ഫ്രാൻസ്)​ -3

ബ്രൂണോ (പോർച്ചുഗൽ -3

കേൻ (ഇംഗ്ലണ്ട്)​-3

സിവാകോവിച്ച് (സെർബിയ)​ -2

പുലിസിച്ച് (യു.എസ്.എ)​ -2

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, GOALS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.