SignIn
Kerala Kaumudi Online
Thursday, 19 September 2024 9.01 AM IST

ലങ്കയ്ക്ക് എതിരായ ട്വന്റി-20യിൽ ഹാർദിക്ക് നയിക്കും, സഞ്ജു ടീമിൽ

Increase Font Size Decrease Font Size Print Page
cricket

ഏകദിന പരമ്പരയിൽ രോഹിത് നയിക്കും,സഞ്ജു ഇല്ല

മുംബയ് : ശ്രീലങ്കയ്ക്ക് എതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി-20,ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി-20യിൽ നിന്ന് രോഹിത് ശർമ്മയ്ക്കും കെ.എൽ രാഹുലിനും വിശ്രമം നൽകിയതിനാൽ ഹാർദിക് പാണ്ഡ്യയാണ് നയിക്കുക. സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്ടൻ. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്.എന്നാൽ വിക്കറ്റ് കീപ്പർറായി ഇഷാൻ കിഷനാണുള്ളത്.

ഏകദിനത്തിൽ രോഹിത് ക്യാപ്ടനായി തിരിച്ചെത്തും.ഹാർദിക് വൈസ് ക്യാപ്ടനാകും.കെ.എൽ രാഹുൽ വിക്കറ്റ് കീപ്പറാകും. വിരാട് ടീമിലുണ്ട്.എന്നാൽ ശിഖർ ധവാനെ ഒഴിവാക്കി. റിഷഭ് പന്തിനെ രണ്ട് ഫോർമാറ്റിലും ടീമിലെടുത്തിട്ടില്ല.

ജനുവരി 3,5,7 തീയതികളിൽ മുംബയ്,പൂനെ,രാജ്കോട്ട് എന്നിവിടങ്ങളിലാണ് ട്വന്റി-20 മത്സരങ്ങൾ നടക്കുന്നത്. ജനുവരി 10,12,15 തീയതികളിൽ ഗോഹട്ടി,കൊൽക്കത്ത,തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ഏകദിനങ്ങൾ.

ട്വന്റി-20 ടീം : ഹാർദിക് പാണ്ഡ്യ(ക്യാപ്ടൻ),ഇഷാൻ കിഷൻ,റിതുരാജ് ഗെയ്‌ക്ക്‌വാദ്,ശുഭ്മാൻ ഗിൽ,സൂര്യകുമാർ യാദവ് (വൈസ് ക്യാപ്ടൻ),ദീപക് ഹൂഡ,രാഹുൽ ത്രിപാതി,സഞ്ജു സാംസൺ,വാഷിംഗ്ടൺ സുന്ദർ,യുസ്‌വേന്ദ്ര ചഹൽ,അക്ഷർ പട്ടേൽ,അർഷ്ദീപ് സിംഗ്,ഹർഷൽ പട്ടേൽ,ഉമ്രാൻ മാലിക്ക്,ശിവം മാവി,മുകേഷ് കുമാർ.

ഏകദിനടീം : രോഹിത് ശർമ്മ(ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,വിരാട് കൊഹ്‌ലി,സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ,കെ.എൽ രാഹുൽ,ഇഷാൻ കിഷൻ,ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്ടൻ),വാഷിംഗ്ടൺ സുന്ദർ,യുസ്‌വേന്ദ്ര ചഹൽ,കുൽദീപ് യാദവ്,അക്ഷർ പട്ടേൽ,മുഹമ്മദ് ഷമി,സിറാജ്,ഉമ്രാൻ മാലിക്ക്,അർഷ്ദീപ് സിംഗ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.