SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.19 AM IST

പ്രൈംവോളിയിൽ കിരീടം തേടി കേരളാ ടീമുകൾ

volly

ആദ്യമത്സരം ഫെബ്രു.നാലിന് ബംഗളൂരുവിൽ ഫൈനൽ കൊച്ചിയിൽ

കോഴിക്കോട്: ഇന്ത്യൻ വോളിബോളിന്റെ പ്രതീക്ഷയായ പ്രൈം വോളി രണ്ടാം സീസണിൽ കിരീട പോരാട്ടത്തിന് കേരളം. എട്ടു ടീമുകളിൽ കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സുമാണ് കേരളത്തിൽ നിന്നുള്ള ടീമുകൾ. അടുത്തമാസം നാലിന് ബംഗളൂരുവിലാണ് പ്രൈം വോളിയുടെ തുടക്കം. ബംഗളൂരുവിന് പുറമെ ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലും മത്സരമുണ്ടാവും. സെമിയും ഫൈനലുമടക്കം കലാശക്കൊട്ട് കൊച്ചിയിൽ നടക്കും. മാർച്ച് അഞ്ചിനാണ് ഫൈനൽ. കഴിഞ്ഞ തവണ സെമി ഫൈനൽ വരെ എത്തിയാണ് കാലിക്കറ്റ് ഹീറോസ് കീഴടങ്ങിയതെങ്കിൽ സെമിപോലും കാണാതെയാണ് കൊച്ചി പുറത്തായത്. ഇത്തവണ ഇരുടീമുകളും കിരീടപ്പോരാട്ടത്തിനായി കച്ച മുറുക്കുകയാണ്. കാലിക്കറ്റ് ഹീറോസിനെ പരിശീലിപ്പിക്കുന്നത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കിഷോർ കുമാറാണ്. കൊച്ചിക്കുവേണ്ടി തന്ത്രങ്ങളൊരുക്കുന്നത് സീനിയർ കോച്ച് ഹരിലാലും. മലയാളികളായ അർജുന ടോം ജോസഫ് ഹൈദരബാദിനെയും സണ്ണി ജോസഫ് മുംബയ്ക്ക് വേണ്ടിയും തന്ത്രങ്ങൾ മെനയുന്നു.

ഇത്തവണയും ഇന്ത്യൻ താരങ്ങളുടെ കരുത്തിലാണ് കാലിക്കറ്റ് ഹീറോസ്. മികച്ച സെറ്റർമാരിലൊരാളായ മോഹൻ ഉഗ്രപാണ്ഡ്യൻ, ജെറോം വിനീത് , അശ്വിൻ രാജ്, ലിബറോ പ്രഭാകരൻ തുടങ്ങിയ ഇന്ത്യൻ ടീമിലെ കരുത്തർ കാലിക്കറ്റ് ഹീറോസിലുണ്ട്. അമേരിക്കൻ താരം മാറ്റ് ഹില്ലിംഗ്, ക്യൂബയിൽ നിന്നുള്ള ജോസ് സാന്റോ വെൽ, കോഴിക്കോട്ടുകാരായ അബിൽ കൃഷ്ണൻ, അൻസബ്, ആർമി താരം ഷപീഖ് റഹ്മാൻ, അർഷക് സിനാൻ തുടങ്ങിയവർ കൂടി ചേരുമ്പോൾ ഏത് ടീമിനും വെല്ലുവിളി ഉയർത്താനാവുമെന്നാണ് കാലിക്കറ്റ് ഹീറോസിന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ സെമി വരെ എത്തിയ കാലിക്കറ്റ് ഹീറോസ് കൊൽക്കത്തയുമായി തോറ്റ് പുറത്താവുകയായിരുന്നു. അടുത്തമാസം അഞ്ചിന് ബംഗളൂരുവിൽ മുംബയുമായിട്ടാണ് കാലിക്കറ്റിന്റെ ആദ്യകളി. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ക്യാപ്റ്റൻ പെറു താരം എഡ്വാഡ് റൊമായോ ആണ്. ഇറിൻ വർക്കി, അശ്വിൻരാഗ്, ജോർജ് ആന്റണി, അലർ ആഷിക്, ജിതിൻ സെബാസ്റ്റ്യൻ, രോഹിത് കുമാർ എന്നിവരാണ് കൊച്ചിയുടെ മിന്നും താരങ്ങൾ. തൃപ്രയാറിലാണ് കൊച്ചി ടീമിന്റെ പരിശീലനം. കാലിക്കറ്റ് ഹീറോസ് കോഴിക്കോട്ട് തീവ്ര പരിശീലനത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VOLLY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.