രണ്ടാം സീസൺ പ്രൈം വോളിബാൾ ലീഗിന് നാളെ തുടക്കം
ബെംഗളുരു : കഴിഞ്ഞ വർഷം തുടക്കമിട്ട പ്രൈം വോളി ബാൾ ലീഗിന്റെ രണ്ടാം സീസണിന് നാളെ തുടക്കമാകുന്നു. ഇക്കുറി ബെംഗളുരു,ഹൈദരാബാദ്,കൊച്ചി എന്നിവിടങ്ങളിലായാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗ് നടക്കുന്നത്. കഴിഞ്ഞസീസണിൽ ഏഴ് ടീമുകളാണ് മാറ്റുരയ്ക്കുന്നതെങ്കിൽ ഇക്കുറി ഒരു ടീംകൂടി അങ്കത്തിനുണ്ട്; മുംബയ് മെറ്റിയോർസ്.
ആദ്യ സീസൺ ഫൈനലിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ ഫൈനലിൽ 15-13, 15-10, 15-12 എന്ന സ്കോറിന് കീഴടക്കിയ കൊൽക്കത്ത തണ്ടർ ബോൾട്ട്സാണ് നിലവിലെ ചാമ്പ്യന്മാർ. അടുത്തമാസം അഞ്ചിനാണ് ഇത്തവണത്തെ ഫൈനൽ.
8 ടീമുകൾ
കലിക്കറ്റ് സൂപ്പർ ഹീറോസ്
കൊച്ചി ബ്ളൂ സ്പൈക്കേഴ്സ്
അഹമ്മദാബാദ് ഡിഫൻഡേഴ്സ്
ഹൈദരാബാദ് ബ്ളാക്ക് ഹാക്ക്സ്
ചെന്നൈ ബ്ളിറ്റ്സ്
ബെംഗളുരു ടോർപിഡോസ്
കൊൽക്കത്ത തണ്ടർ ബോൾട്ട്സ്
മുംബയ് മെറ്റിയോർസ്
ഗെയിം ഫോർമാറ്റ്
റൗണ്ട് റോബിൻ ലീഗിൽ ഒരു ടീം മറ്റ് ഏഴ് ടീമുകളുമായും ഏറ്റുമുട്ടും. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന നാലുടീമുകൾ സെമിയിലെത്തും.
15 പോയിന്റ് വീതമുള്ള അഞ്ച് സെറ്റുകളായാണ് മത്സരം നടക്കുന്നത്. ആദ്യം 15 പോയിന്റിലെത്തുന്ന ടീം വിജയികളാകും.
ഒരു ടീം ആദ്യ മൂന്ന് സെറ്റും നേടിയാലും അഞ്ചുസെറ്റും പൂർത്തിയാവുംവരെ കളി തുടരും. 5-0ത്തിന് ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റ് ലഭിക്കും. അതിൽ കുറഞ്ഞ മാർജിന് രണ്ട് പോയിന്റും.
സെമിമുതൽ ബെസ്റ്റ് ഒഫ് ഫൈവ് സെറ്റ് ക്രമത്തിലാവും. ആദ്യം മൂന്ന് സെറ്റുകളും നേടുന്നവർ വിജയിക്കും.
31
മത്സരങ്ങളാണ് 26 ദിവസങ്ങളിലായി ഈ സീസണിൽ നടക്കുന്നത്. മിക്കദിവസങ്ങളിലും ഒരു മത്സരമാണ്.ഇത് രാത്രി ഏഴുമണിക്ക് തുടങ്ങും. ചില ദിവസങ്ങളിൽ രണ്ട് മത്സരങ്ങൾ.രണ്ടാംമത്സരം രാത്രി ഒൻപതിന് തുടങ്ങും.
സെമിയും ഫൈനലും കൊച്ചിയിൽ
നാളെമുതൽ 12-ാം തീയതിവരെ ആദ്യ 10 മത്സരങ്ങൾക്ക് വേദിയാവുന്നത് ബെംഗളുരുവാണ്.
ഫെബ്രുവരി 15 മുതൽ 21വരെ ഹൈദരാബാദിൽ 10 മത്സരങ്ങൾ നടക്കും.കൊച്ചിയിലാണ് സെമിയും ഫൈനലും ഉൾപ്പടെയുള്ള ശേഷിക്കുന്ന മത്സരങ്ങൾ.ഈ മാസം 24നാണ് കൊച്ചിയിലെ കളികൾ തുടങ്ങുന്നത്.രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാകും മത്സരങ്ങൾ. സെമിഫൈനൽ മാർച്ച് 3,4 തീയതികളിലും ഫൈനൽ മാർച്ച് അഞ്ചിനും നടക്കും.
സോണി സ്പോർട്സ് ടെൻ 1,2,3,4 ചാനലുകളിലാണ് പ്രൈം വോളിയുടെ ലൈവ് സംപ്രേഷണം. സോണി സ്പോർട്സ് ടെൻ 2 ചാനലിൽ മലയാളം കമന്ററിയുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |