പാറ്റ്ന : ഇന്ത്യൻ ക്രിക്കറ്റിലെ കൗമാരവിസ്മയം വൈഭവ് സൂര്യവംശിയേയും കുടുംബത്തെയും പാറ്റ്ന എയർപോർട്ടിൽ വച്ച് കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 15കാരനായ വൈഭവ് ഐ.പി.എല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡിട്ടപ്പോൾ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. വൈഭവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ മോദി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |