
ധാക്ക: ബംഗ്ലാദേശിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ 43 മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു അപകടം. ആറ് നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
'ധാക്കയിലെ ഡൗണ്ടൗൺ ഏരിയയിലെ കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെവരെ 43 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധി പേർ ചികിത്സയിലാണ്'- ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 33 പേർ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിൽ നിന്ന് 75 പേരെ രക്ഷപ്പെടുത്തി. മാളിന്റെ ഒന്നാം നിലയിലെ റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. തുടർന്ന് തീ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട കഠിന ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |