തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വനിതാ ടീം തിരുവനന്തപുരത്ത് എത്തി. ബുധനാഴ്ച വൈകുന്നേരമാണ് വിശാഖപട്ടണത്ത് നിന്നുള്ള പ്രത്യേക വിമാനത്തില്‍ താരങ്ങള്‍ കേരളത്തിലെത്തിയത്. മലയാളി താരം സജന സജീവന്‍, കെസിഎ ഭാരവാഹികള്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിനെ സ്വീകരിച്ചു.അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്തും ബാക്കിയുള്ള മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരത്തുമാണ് നടക്കുന്നത്. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ നടക്കുക.
ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ നേത്തെ പ്രഖ്യാപിച്ചിരുന്നു. 125 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. വനിതകള്‍ / വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഹോസ്പിറ്റാലിറ്റി ബോക്സില്‍ 3000 രൂപയാണ് ടിക്കറ്റ് നിരക്ക്.പരമ്പരയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളായ സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗ്സ്, ദീപ്തി ശര്‍മ്മ, റിച്ച ഘോഷ്, ഷഫാലി വര്‍മ്മ തുടങ്ങിയ പ്രമുഖരെല്ലാം ഉള്‍പ്പെടുന്നുണ്ട്.
ലോകകപ്പ് വിജയിച്ചതിന് ശേഷം ഇന്ത്യന്‍ വനിതാ ടീം കളിക്കുന്ന ആദ്യത്തെ പരമ്പരയാണ് ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്നത്. എല്ലാ മത്സരങ്ങളും രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ വലിയ എണ്ണത്തില്‍ കാണികള്‍ എത്തുമെന്നാണ് കരുതുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയാണ് വിജയിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നത്. അടുത്തമാസം പുരുഷ ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ട്വന്റി 20 മത്സരത്തിനും തിരുവനന്തപുരം വേദിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |