SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.58 PM IST

പാലസ്തീൻ അനുകൂല പ്രതിഷേധം: ഗ്രേറ്റയെ അറസ്റ്റ് ചെയ്തു

Increase Font Size Decrease Font Size Print Page
a

ലണ്ടൻ: പലസ്തീൻ അനുകൂല പ്രവർത്തകരുടെ ജയിൽവാസത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിനിടെ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ ലണ്ടനിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഫെൻചർച്ച് സ്ട്രീറ്റിൽ പുലർച്ചെ നടന്ന പ്രകടനത്തിലാണ് കസ്റ്റഡിയിലായത്.യു.കെ സർക്കാർ ഭീകരസംഘടനയായി നിരോധിച്ച ‘പലസ്തീൻ ആക്‌ഷൻ’ സംഘടനയെ പിന്തുണച്ചതിനാണ് അറസ്റ്റ്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടതായി ലണ്ടൻ സിറ്റി പോലീസ് അറിയിച്ചു. പലസ്തീൻ ആക്‌ഷന്റെ 8 പ്രവർത്തകർ നവംബർ മുതൽ ജയിലിൽ നിരാഹാരസമരത്തിലാണ്. 50ൽ അധികം ദിവസങ്ങളായി പട്ടിണികിടക്കുന്ന ഇവരിൽ ചിലരുടെ ആരോഗ്യനില അപകടാവസ്ഥയിലാണ്.ഇവരിൽ മൂന്ന് പേർ സമരം നിർത്തിവച്ചു.

ഇസ്രയേൽ പ്രതിരോധ കമ്പനിക്കു സേവനം നൽകുന്ന ഇൻഷുറൻസ് കമ്പനിക്കുമുന്നിൽ നടന്ന പ്രതിഷേധത്തിലാണ് ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ്."ഞാൻ പലസ്തീൻ ആക്ഷൻ തടവുകാരെ പിന്തുണയ്ക്കുന്നു. വംശഹത്യയെ എതിർക്കുന്നു" എന്നെഴുതിയ പ്ലക്കാർഡും പിടിച്ചുകൊണ്ടാണ് അവർ പ്രതിഷേധിച്ചത്.നിലവിൽ നിരാഹാരസമരം നടത്തുന്ന പ്രവർത്തകരെ അനുകൂലിച്ചാണ് 'പ്രിസണേഴ്‌സ് ഫോർ പലസ്തീൻ' സമരം സംഘടിപ്പിച്ചത്. കനത്ത പൊലീസ് സാന്നിധ്യത്തിൽ നടന്ന സമരത്തിൽ ഗ്രേറ്റ തുൻബർഗിന്റെ സാന്നിധ്യം പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY