ജറുസലേം: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. റവല്യൂഷണറി ഗാർഡ് തലവൻ ഹുസൈൻ സലാമിയെ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞവർഷം ഇറാൻ ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് ഹുസൈൻ സലാമിയായിരുന്നു നേതൃത്വം നൽകിയിരുന്നത്.
ആക്രമണത്തിൽ ഇറാന്റെ രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാന്റെ ആണവ പദ്ധതികൾ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ റൈസിംഗ് ലയൺസ്' എന്ന പേരിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെഹ്റാനിൽ നിന്ന് പ്രതികാര നടപടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചു.
ഇസ്രയേലിന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് വൃക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാരെയും അമേരിക്കൻ കേന്ദ്രങ്ങളെയും ലക്ഷ്യംവയ്ക്കരുതെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.
ഇറാനിയൻ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും മേഖലയിലെ ജീവനക്കാരെ യുഎസ് പിൻവലിക്കുകയാണെന്ന് പറയുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |