ന്യൂഡൽഹി: ബഹിരാകാശത്ത് എത്തിയ ശുഭാംശു ശുക്ല ഉൾപ്പട്ടെ ദൗത്യ സംഘത്തിന്റെ മടക്ക യാത്ര ആരംഭിച്ചു. 2.37ന് ഹാച്ച് ക്ലോഷ്വർ ചെയ്ത പേടകം ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് അൺഡോക്ക് ചെയ്യുമെന്നാണ് അറിയിച്ചത്. 4.45ഓടെ അൺഡോക്കിംഗ് പൂർത്തിയായി. ഇതോടെ ഡ്രാഗൺ പേടകം ബഹിരാകാശനിലയത്തിൽ നിന്ന് വേർപെട്ടു.
ക്രൂ അംഗങ്ങൾ പേടകത്തിനകത്ത് കയറിയിട്ടുണ്ട്. ഒരു ബഹിരാകാശ പേടകം അല്ലെങ്കിൽ പേടകത്തിന്റെ ഒരു ഭാഗം മറ്റൊരു ബഹിരാകാശ നിലയത്തിൽ നിന്നോ അല്ലെങ്കിൽ മറ്റൊരു പേടകത്തിൽ നിന്നോ വേർപെടുന്നതിനെയാണ് അൺഡോക്കിംഗ് എന്ന് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |