മോസ്കോ : യുക്രെയിൻ അധിനിവേശം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് ഒരു വർഷം തികയാനിരിക്കെ റഷ്യയിൽ അസാധാരണ പാർലമെന്റ് യോഗം ചേരാനൊരുങ്ങുന്നു. പാർലമെന്റിന്റെ ഇരുസഭകളും ഫെബ്രുവരി 22ന് രാവിലെയും വൈകിട്ടുമായി യോഗങ്ങൾ ചേരും. കിഴക്കൻ യുക്രെയിനിലെ സെപൊറീഷ്യ, ഖേഴ്സൺ, ലുഹാൻസ്ക്, ഡൊണെസ്ക് പ്രവിശ്യകളെ റഷ്യൻ ഫെഡറേഷനിൽ സംയോജിപ്പിക്കുന്നതിനുള്ള നിയമങ്ങൾ അംഗീകരിക്കുന്നതടക്കമുള്ളവ ചർച്ച ചെയ്യാനാണ് യോഗങ്ങൾ എന്നാണ് വിവരം. നാല് പ്രവശ്യകൾ റഷ്യയുടെ ഭാഗമായെന്ന് പ്രസിഡന്റെ വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചെങ്കിലും പാശ്ചാത്യ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘനയും ഇത് അംഗീകരിച്ചിട്ടില്ല. അതേ സമയം, ഫെബ്രുവരി 21ന് ചേരുന്ന പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ പുട്ടിൻ വാർഷിക അഭിസംബോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |