SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.11 PM IST

ബാഫ്റ്റയിൽ തിളങ്ങി ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്

bafta

ലണ്ടൻ : 76 -ാമത് ബാഫ്റ്റ ( ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്സ് ) പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച ചിത്രം, സംവിധാനം, ഇംഗ്ലീഷ് ഇതര ചിത്രം ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങൾ സ്വന്തമാക്കി ജർമ്മൻ ചിത്രമായ ' ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് " ആധിപത്യം നേടി. ഏറ്റവും കൂടുതൽ നോമിനേഷനുകളും ഈ ചിത്രത്തിനായിരുന്നു ( 14 ). നാല് പുരസ്കാരങ്ങളുമായി എൽവിസ്, ദ ബൻഷീസ് ഒഫ് ഇനിഷെറിൻ എന്നീ ചിത്രങ്ങൾ തൊട്ടുപിന്നിലെത്തി. റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ' എൽവിസി"ലെ അഭിനയത്തിന് ഓസ്റ്റിൻ ബട്‌ലറെ മികച്ച നടനായി തിരഞ്ഞെടുത്തു. ' ടാറി"ലെ അഭിനയത്തിന് കേറ്റ് ബ്ലാൻചറ്റ് മികച്ച നടിയായി. ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ടിലൂടെ എഡ്വേഡ് ബെർഗർ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടി. ദ ബൻഷീസ് ഒഫ് ഇനിഷെറിനിലെ അഭിനയത്തിന് കെറി കോൺഡോൺ മികച്ച സഹനടിയും ബാരി ക്യോഗൻ മികച്ച സഹനടനുമായി. ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയുടെ ഓൾ ദാറ്റ് ബ്രീത്ത്സിന് വിജയിക്കാനായില്ല. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ പറ്റിയുള്ള ' നവാൽനി"യാണ് ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. അവതാർ: ദ വേ ഒഫ് വാട്ടറിനാണ് മികച്ച സ്പെഷ്യൽ വിഷ്വൽ ഇഫക്ട് പുരസ്കാരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.