SignIn
Kerala Kaumudi Online
Friday, 26 April 2024 12.12 PM IST

ആർട്ടെമിസ് 2 അടുത്ത വർഷം

artemis

വാഷിംഗ്ടൺ : അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ് മിഷന്റെ ഭാഗമായ ആർട്ടെമിസ് - 2, 2024 നവംബർ അവസാനം ഉണ്ടാകുമെന്ന് നാസ. ആർട്ടെമിസ് 1 ദൗത്യത്തിലെ ആളില്ലാ പേടകമായ ഒറിയോൺ ഡിസംബറിൽ വിജയകരമായി ഭൂമിയിൽ തിരികെയെത്തിയിരുന്നു.

നാല് യാത്രികരുമായി കുതിച്ചുയരുന്ന ആർട്ടെമിസ് 2 ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് തിരിച്ചെത്തും. ഈ വർഷം അവസാനത്തോടെ ആർട്ടെമിസ് 2ലെ യാത്രികരെ നാസ പ്രഖ്യാപിക്കും. യാത്രികരിൽ ഒരാൾ കനേഡിയനാണെന്ന് വിവരമുണ്ട്. ആർട്ടെമിസ് 2 വിജയിച്ചാൽ ആർട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കും.

ഇത് 2025ലുണ്ടായേക്കുമെങ്കിലും കാലതാമസം നേരിട്ടേക്കാം. ചന്ദ്രനിൽ ആദ്യമായി ഒരു വനിത, കറുത്ത വർഗ്ഗ വ്യക്തി എന്നിവരെ എത്തിക്കുകയാണ് ആർട്ടെമിസ് 3 യുടെ ലക്ഷ്യം. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്. 12 പേരാണ് ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.