
കാൻബെറ: മാജിക് മഷ്റൂമും എം ഡി എം എയും നിയമവിധേയമാക്കി ഓസ്ട്രേലിയ. മാനസിക രോഗചികിത്സയ്ക്ക് ഇവ ഉപയോഗിക്കാമെന്നാണ് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരിക്കുന്നത്. മാജിക് മഷ്റൂമും എം ഡി എം എയും നിയമവിധേയമാക്കുന്ന ആദ്യ രാജ്യം കൂടിയായിമാറി ഓസ്ട്രേലിയ. ഇന്ന് മുതൽ ഈ നിയമം നിലവിൽവരുമെന്നാണ് റിപ്പോർട്ട്.
ഇതോടെ അംഗീകൃത സെെക്യാട്രിസ്റ്റുകൾക്ക് പോസ്റ്റ് ട്രൊമാറ്റിക്ക് സ്ട്രസ്സ് ഡിസോഡറിന് (പി ടി എസ് ഡി) എം ഡി എം എയും മറ്റു ചില വിഷാദ രോഗങ്ങൾക്ക് മാജിക് മഷ്റൂമും നിർദ്ദേശിക്കാനാകും. ഈ ലഹരി മരുന്നുകളുടെ ഉപയോഗം രോഗികളിൽ മാറ്റം വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അംഗീകാരം നൽകിയത്. ലഹരി മരുന്നെന്ന നിലയിലുള്ള ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും മെഡിക്കൽ ഉപയോഗത്തിന് മാത്രമേ അനുമതി നൽകിയിട്ടുള്ളുവെന്നും ഓസ്ട്രേലിയിലെ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു.
വെെദ്യസംഘത്തിന്റെ നിർദേശപ്രകാരം നിയന്ത്രിതമായ അളവിൽ മരുന്നുകളിൽ ഉപയോഗിക്കുന്നത് അപകടരഹിതമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. എന്നാൽ എം ഡി എം എയുടെ അമിത ഉപയോഗം ഹൃദ്രോഗം, ഓർമ്മക്കുറവ്, പരിഭ്രാന്തി, വിഷാദം എന്നീ രോഗങ്ങൾക്ക് കാരണമാകുന്നുമെന്ന് വിദഗ്ധർ മുന്നറിപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |