ആഡിസ് അബബ: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 229 ആയി. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിയെന്നാണ് വിവരം. ഇവരെ കണ്ടെത്താൻ ഡ്രോണുകളുടെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.
ആധുനിക ഉപകരണങ്ങളുടെ അഭാവം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. തലസ്ഥാനമായ ആഡിസ് അബബയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട പർവത പ്രദേശമായ കെൻചോയിലാണ് അപകടം. മരിച്ചവരിൽ 148 പേർ പുരുഷൻമാരും 81 പേർ സ്ത്രീകളുമാണ്.
ശക്തമായ മഴയെ തുടർന്ന് ഞായറാഴ്ച രാത്രി മേഖലയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇവിടെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തൊട്ടടുത്ത ദിവസം രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. അഞ്ച് പേരെ ചൊവ്വാഴ്ച ജീവനോടെ പുറത്തെടുത്തിരുന്നു. മേഖലയിൽ ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |