ടോക്കിയോ: ലോകത്തെ പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന ജാപ്പനീസ് മുത്തശ്ശി റ്റൊമീകോ ഇറ്റൂക്ക (116) അന്തരിച്ചു. ആഷിയ നഗരത്തിലെ നഴ്സിംഗ് ഹോമിൽ ഡിസംബർ 29നായിരുന്നു അന്ത്യമെന്ന് അധികൃതർ അറിയിച്ചു. 2019 മുതൽ നഴ്സിംഗ് ഹോമിൽ കഴിയുകയായിരുന്നു. ഭർത്താവ് കെൻജി ഇറ്റൂക്ക 1979ൽ അന്തരിച്ചു. ഇറ്റൂക്കയുടെ നാല് മക്കളിൽ രണ്ട് പേരെ ജീവിച്ചിരിപ്പുള്ളൂ. അഞ്ച് ചെറുമക്കളുണ്ട്.
1908 മേയ് 23ന് ഒസാക്കയിലാണ് ഇറ്റൂക്കയുടെ ജനനം. സ്‌പാനിഷ് മുത്തശ്ശി മറിയ ബ്രാന്യാസ് മൊറേറ (117) മരണമടഞ്ഞതോടെ 2024 ആഗസ്റ്റിലാണ് ഇറ്റൂക്കയെ തേടി ഗിന്നസ് റെക്കാഡെത്തിയത്. അതേസമയം, ഇറ്റൂക്കയുടെ മരണത്തോടെ ജീവിച്ചിരിക്കുന്ന പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് ബ്രസീലിയൻ മുത്തശ്ശി ഇനാ കനാബറോ ലൂക്കാസിന് (116) സ്വന്തമായി. കന്യാസ്ത്രീയായ ഇനാ 1908 ജൂൺ 8നാണ് ജനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |