വാഷിംഗ്ടൺ: ബ്രിക്സ് ഉച്ചകോടി ജൂലൈയിൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ നടത്തുമെന്ന് ബ്രസീൽ. ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ 100 ശതമാനം താരിഫ് ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് മണിക്കൂറുകൾക്ക് മുമ്പ് 'ബ്രിക്സ് മരിച്ചു' എന്ന പരാമർശം ട്രംപ് നടത്തിയിരുന്നു. സഹകരണം ശക്തമാക്കുന്നതിനും അംഗരാജ്യങ്ങളുടെ വികസനത്തിനുമായിരിക്കും ബ്രസീലിന്റെ അധ്യക്ഷതയിൽ ബ്രിക്സ് ഊന്നൽ നൽകുകയെന്ന് പ്രസിഡന്റ് ലൂയിസ് ഇനാഷിയോ ലുല ഡ സിൽവ പറഞ്ഞു. ഒക്ടോബറിൽ ബ്രിക്സ് ഉച്ചകോടിയിൽ ഡോളർ ഇതര ഇടപാടുകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക കറൻസികൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അംഗരാജ്യങ്ങൾ ചർച്ച ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |