ജനിൻ: വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയാകാനിരിക്കെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജയിൻ അഭയാർത്ഥി ക്യാമ്പ് തകർർത്ത് ഇസ്രയേൽ സേന. ഏകദേശം 40,000ത്തോളം പേർ ഇതിനകം ജെനിൻ, തുൽകറേം ക്യാമ്പുകളിൽനിന്ന് പലായനം ചെയ്തു.
ഗാസ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെയാണ് വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തുകയാണ്. അഭയാർഥികളെ കൂട്ടമായി ഒഴിപ്പിച്ച് സൈനിക സാന്നിധ്യം ഉറപ്പിക്കാനാണ് നീക്കം.
ജെനിൻ അഭയാർഥി ക്യാമ്പ് നിലവിൽ വാസയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. ബുൾഡോസറുകൾ ഉപയോഗിച്ചാണ് ഈ ക്യാമ്പിലെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും സൈന്യം തകർക്കുന്നത്. ഒരു ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് വാട്ടർ ടാങ്കുകളും ജനറേറ്ററുകളും കൊണ്ടുവന്ന് ദീർഘകാല താവളത്തിനുള്ള തയാറെടുപ്പുകളാണ് സൈനിക എൻജിനീയർമാരുടെ സംഘം നടത്തുന്നത്. അതേസമയം
ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയച്ച തടവുകാരുടെ അൽ അഖ്സ പള്ളിയിലെ പ്രവേശനം തടയാനൊരുങ്ങി ഇസ്രയേൽ. റമദാനിൽ പള്ളിയിലേക്കുള്ള പ്രവേശനം തടയുന്നതിനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. മാർച്ച് ഒന്നിനാണ് റമദാൻ മാസം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ഇസ്രയേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം റമദാന് മുന്നോടിയായി അൽ അഖ്സ പള്ളിയുടെ സുരക്ഷ ഇസ്രയേൽ വർധിപ്പിക്കുന്നുണ്ട്. 3000 പൊലീസുകാരെ ജറുസലേമിലേക്കും അൽ അഖ്സയിലേക്കുമുള്ള പാതയിലെ ചെക്ക് പോയിന്റുകളിൽ ഇസ്രയേൽ വിന്യസിക്കും. അൽ അഖ്സ പള്ളിയിൽ പ്രവേശിക്കാൻ പ്രതിദിനം 10000 പേർക്ക് മാത്രമേ പെർമിറ്റ് അനുവദിക്കുവെന്ന് ഇസ്രയേൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |