വാഷിംഗ്ടൺ: സൗത്ത് സുഡാൻ പൗരന്മാരുടെ വിസ റദ്ദാക്കി യു.എസ്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ യു.എസിൽ നിന്ന് നാടുകടത്തിയ പൗരന്മാരെ സൗത്ത് സുഡാൻ തിരികെ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് നടപടി.
നിലവിൽ യു.എസ് വിസ കൈവശമുള്ള സൗത്ത് സുഡാൻ പൗരന്മാരുടെ വിസ റദ്ദാക്കപ്പെട്ടെന്നും പുതിയ അപേക്ഷകൾ പരിഗണിക്കില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. സൗത്ത് സുഡാൻ കുടിയേറ്റക്കാരെ സ്വീകരിച്ചാൽ യു.എസ് തീരുമാനം പുനഃപരിശോധിക്കും.
നാടുകടത്തപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ അതത് രാജ്യങ്ങൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കർശന നടപടിയുണ്ടാകുമെന്നും യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |