ലോസ് ആഞ്ചലസ്: ' ദ ട്വിലൈറ്റ് സാഗ ' സിനിമാ പരമ്പരകളിലൂടെ ആരാധകരെ സൃഷ്ടിച്ച നടി ക്രിസ്‌റ്റെൻ സ്റ്റുവർട്ടും പങ്കാളി ഡിലൻ മേയറും വിവാഹിതരായി. ഞായറാഴ്ച ലോസ് ആഞ്ചലസിലെ വസതിയിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. 2019ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പ്രണയബന്ധം പരസ്യമാക്കിയത്. 2021ൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. നടിയും എഴുത്തുകാരിയുമാണ് ഡിലൻ. 2013ൽ ഒരു സിനിമാ ചിത്രീകരണ വേളയിലാണ് ഇരുവരും പരിചയപ്പെട്ടത്. 2017ലാണ് സ്വവർഗാനുരാഗിയാണെന്ന് ക്രിസ്‌റ്റെൻ വെളിപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |