കീവ്: എയർബേസുകളിലുണ്ടായ യുക്രെയിന്റെ അപ്രതീക്ഷിത ഡ്രോൺ ആക്രമണത്തിനുപിന്നാലെ ആക്രമണം കടുപ്പിച്ച് റഷ്യ.
യുക്രെയിനിൽ റഷ്യയുടെ ഡ്രോണാക്രമണം ശക്തമായി തുടരുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ റിപ്പോർട്ട്.
12ഓളം പേർ കൊല്ലപ്പെടുകയും നൂറ് കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതു.
റഷ്യൻ സൈന്യം കൂടുതൽ ആളില്ലാ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്നും എൻ.ജി.ഒ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 1,400 യുക്രെയിൻ സൈനികരെ വധിച്ചതായി റഷ്യ അവകാശവാദം ഉന്നയിച്ചു. വെടിനിറുത്തൽ ചർച്ചകൾക്കായി റഷ്യൻ- കീവ് പ്രതിനിധികൾ ഇസ്താംബൂളിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണിത്.
റോക്കറ്റ് ആക്രമണത്തിൽ 2 മരണം
യുക്രെയിൻ വടക്കുകിഴക്കൻ നഗരമായ സുമിയിൽ ഇന്നലെ നടന്ന റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ രണ്ട് മരണം. 20 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ ഒമ്പതോടെ അഞ്ച് റഷ്യൻ റോക്കറ്റുകൾ നഗരത്തിലേക്ക് പതിച്ചതെന്ന് നഗര ഭരണകൂട മേധാവി ഒലെഗ് ഗ്രിഗോറോവ് പറഞ്ഞു. റഷ്യൻ അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് സുമി. റഷ്യയുമായി അതിർത്തിപങ്കിടുന്ന സുമി മേഖലയ്ക്കുള്ളിൽ ബഫർ സോൺ സോൺ സൃഷ്ടിക്കാൻ വ്ളാഡിമർ പുടിൻ ഉത്തരവിട്ടതോടെ നഗരിൽ തീവ്ര ബോംബാക്രമണമുണ്ടായി. കഴിഞ്ഞ മാസമാണ് യുക്രൈന്റെ ഖാർകിവ്, സുമി, ചെർണിഹിവ് മേഖലകളുമായി അതിർത്തി പങ്കിടുന്ന റഷ്യൻ പ്രദേശങ്ങൾക്ക് സുരക്ഷാ ബഫർ സോൺ സൃഷ്ടിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |