വാഷിംഗ്ടൺ: കാനഡയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് ടെക്‌നോളജി കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ഇത് യു.എസ് ടെക് കമ്പനികൾക്ക് 3 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഇതേ തുടർന്നാണ് ട്രംപിന്റെ പ്രഖ്യാപനം. വ്യാപാരം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള കാനഡ, ഇപ്പോൾ യു.എസ് ടെക് കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ ആക്രമണമാണ്. അവർ യൂറോപ്യൻ യൂണിയനെ അനുകരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ നിലവിൽ തങ്ങളുമായി ചർച്ച ചെയ്യുകയാണ്.ഇതിന്റെ അടിസ്ഥാനത്തിൽ, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഞങ്ങൾ അവസാനിപ്പിക്കുന്നതായി ട്രംപ് സമൂഹ മാദ്ധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു. യു.എസുയുമായി വ്യാപാരത്തിന് നൽകേണ്ടിവരുന്ന തീരുവ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |