SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.39 PM IST

സമാധാന ചർച്ച: സെലെൻസ്‌കിയെ മോസ്കോയിലേക്ക് ക്ഷണിച്ച് റഷ്യ

Increase Font Size Decrease Font Size Print Page
pic

മോസ്കോ: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയ്ക്കായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ മോസ്കോയിലേക്ക് ക്ഷണിച്ച് റഷ്യ. ക്ഷണത്തോട് യുക്രെയിൻ പ്രതികരിച്ചിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു. അതേ സമയം, ഇതിന് മുമ്പും സെലെൻസ്കിയെ റഷ്യ തങ്ങളുടെ തലസ്ഥാനമായ മോസ്കോയിലേക്ക് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. തങ്ങൾക്ക് നേരെ മിസൈലുകൾ വർഷിക്കുന്ന ഒരു രാജ്യത്തേക്ക് പോകില്ലെന്ന് കാട്ടി സെലെൻസ്കി ക്ഷണങ്ങൾ തള്ളിയിരുന്നു.

അതേ സമയം, റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ യു.എസിന്റെ നേതൃത്വത്തിൽ തുടങ്ങിയ ത്രികക്ഷി ഉന്നതതല ചർച്ചയുടെ രണ്ടാം റൗണ്ട് ഞായറാഴ്ച അബുദാബിയിൽ നടക്കും. കഴിഞ്ഞ ആഴ്ച നടന്ന ആദ്യ റൗണ്ടിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY