
ലോസ് ആഞ്ചലസ്: ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധനേടിയ പ്രശസ്‌ത കനേഡിയൻ-അമേരിക്കൻ നടി കാതറിൻ ഒഹാര (71) അന്തരിച്ചു. വെള്ളിയാഴ്ച ലോസ് ആഞ്ചലസിലെ വസതിയിൽ വച്ച് ശാരീരിക അസ്വസ്ഥത നേരിട്ട കാതറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 50 വർഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തിനിടെ കാതറിൻ ഗോൾഡൻ ഗ്ലോബ്, എമ്മി അടക്കം പുരസ്കാരങ്ങൾ സ്വന്തമാക്കി. സെക്കൻഡ് സിറ്റി ടെലിവിഷൻ (1976–1984) എന്ന സീരീസിലൂടെ ശ്രദ്ധനേടിയ കാതറിൻ, ആഫ്റ്റർ അവേഴ്സ് (1985), ഹാർട്ട്ബേൺ (1986), ഹോം എലോൺ (1990), ഹോം എലോൺ 2 (1992) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രൊഡക്ഷൻ ഡിസൈനർ ബോ വെൽഷ് ആണ് ഭർത്താവ്. രണ്ട് ആൺമക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
