SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.35 PM IST

റാഫ അതിർത്തി തുറന്നു

Increase Font Size Decrease Font Size Print Page
pic

ടെൽ അവീവ്: രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഗാസയ്ക്കും ഈജിപ്റ്റിനും ഇടയിലെ റാഫ അതിർത്തി പൂർണമായി തുറന്ന് ഇസ്രയേൽ. ഗാസയിൽ നിന്ന് ചികിത്സയ്ക്കായി പോകുന്നവരെയും മറ്റുമാണ് അതിർത്തിയിലൂടെ കടത്തിവിടുക. ഈജിപ്റ്റിൽ കുടുങ്ങിയ പാലസ്തീനികൾക്ക് തിരിച്ചെത്താം. കാൽനട യാത്രികർക്ക് മാത്രമാണ് അനുവാദം. സഹായ ട്രക്കുകൾ കടത്തിവിടില്ല.

ഇവ കരീം ഷാലോം അടക്കം മറ്റ് അതിർത്തികളിലൂടെ ഗാസയിൽ പ്രവേശിക്കുന്നത് തുടരും. ആദ്യ ഘട്ടമെന്ന നിലയിൽ 100 ഓളം പേരെ മാത്രമാകും റാഫ അതിർത്തിയിലൂടെ അകത്തേക്കും പുറത്തേക്കും കടത്തിവിടുക. ഇസ്രയേലിന്റെ കർശന സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് പ്രവേശനാനുമതി നൽകുക. ഏകദേശം 20,000 പാലസ്തീനികളാണ് അടിയന്തര ചികിത്സയ്ക്കായി ഗാസയ്ക്ക് പുറത്തുപോകാനായി കാത്തുനിൽക്കുന്നത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY