SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.51 PM IST

ബന്ധം തുടരും: പിന്മാറ്റ അറിയിപ്പില്ലെന്ന് റഷ്യ

Increase Font Size Decrease Font Size Print Page
a

മോസ്കോ: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യയിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ്.ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാൻ മോസ്കോ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയുമായുള്ള വ്യാപാര കരാർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ പ്രതികരണം.

ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ നിർത്തിവയ്ക്കുകയും വ്യാപാര തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്താൽ, ഇന്ത്യ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് 50% ൽ നിന്ന് 18% തീരുവ ഗണ്യമായി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ യു.എസിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്നും ഇന്ത്യ വാങ്ങുമെന്ന് സമ്മതിച്ചതായി ട്രംപ് കൂട്ടിച്ചേർത്തിരുന്നു.ഇന്ത്യയുമായി ഒരു വർഷത്തിലേറെ നീണ്ട വ്യാപാര സംഘർഷങ്ങൾക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.ഇതിനെത്തുടർന്ന് റഷ്യയുടെ പ്രതികരണം.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY