SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.17 PM IST

ഫ്രൂട്ട് സാലഡ് മരം

Increase Font Size Decrease Font Size Print Page
pic

കാൻബെറ : പഴങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ധാരാളം വിറ്റമിനുകളുടെയും ധാതുക്കളുടെയും ഫൈബറുകളുടെയും കലവറയാണ് പഴങ്ങൾ. പഴങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യപ്രദമായ വിവിധ പഴങ്ങൾ കൂട്ടിച്ചേർത്ത് ഫ്രൂട്ട് സാലഡുകളായി നാം കഴിക്കാറുണ്ട്. ഒരു മരത്തിൽ തന്നെ ഒരു ഫ്രൂട്ട് സാലഡ് തയാറാക്കാൻ പറ്റിയ വിവിധ തരം പഴങ്ങളുണ്ടായാൽ കാര്യങ്ങൾ എത്ര എളുപ്പമായിരിക്കും അല്ലേ. അങ്ങനെയും മരമുണ്ട്. ഒരു കുടുംബത്തിൽപ്പെട്ട വ്യത്യസ്ത പഴങ്ങളെ മൾട്ടി ഗ്രാഫ്റ്റിംഗ് പ്രക്രിയയിലൂടെ ഒറ്റ മരത്തിൽ വളർത്തുന്ന രീതിയാണിത്. ഇത്തരം മരങ്ങളിൽ 6 മുതൽ 8 തരം പഴങ്ങൾ വരെ കാണാറുണ്ട്. സിട്രസ് വിഭാഗത്തിൽപ്പെട്ട നാരങ്ങ, ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട് മുതൽ ആപ്പിൾ ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ വളർത്തിവരുന്നുണ്ട്. 1990 കളിൽ ഓസ്‌ട്രേലിയയിലാണ് ഫ്രൂട്ട് സാലഡ് ട്രീകളെ രൂപപ്പെടുത്തിയത്. ജെയിംസ്, കെറി വെസ്റ്റ് എന്നിവരാണ് ഫ്രൂട്ട് സാലഡ് മരങ്ങൾക്ക് പിന്നിൽ. നിലവിൽ നാല് തരം ഫ്രൂട്ട് സാലഡ് മരങ്ങളാണ് പ്രചാരത്തിലുള്ളത്. പ്ലം, ആപ്രിക്കോട്ട്, പീച്ച്, നെക്ടറൈൻ എന്നീ പഴങ്ങൾ ഉൾപ്പെടുന്ന ' സ്റ്റോൺ" ആണ് അതിലൊന്ന്. സിട്രസ് ( നാരങ്ങ, ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, ടാൻജെലോ, പോമെലോ, മാൻഡരിൻ ), മൾട്ടി ആപ്പിൾ ( പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലെ വിവിധ ആപ്പിളുകൾ ), മൾട്ടി നാഷി ( വിവിധതരം ഏഷ്യൻ പിയർ പഴങ്ങൾ ) എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ. ഇന്ന് ഓസ്ട്രേലിയയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നുണ്ട്. ഒരു മരത്തിൽ ധാരാളം പഴങ്ങൾ വളർത്താമെന്നതാണ് ഇവയുടെ ഗുണം. സ്ഥലവും ലാഭിക്കാം. അതേ സമയം, വ്യത്യസ്ത സ്പീഷീസുകളെ ഒരു മരത്തിൽ വളർത്തിയെടുക്കാൻ സാധിക്കില്ല. അതായത്, ആപ്പിളും ഓറഞ്ചും ഒരു മരത്തിൽ വളരില്ല.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY