SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

റഷ്യയിൽ 4 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു

Increase Font Size Decrease Font Size Print Page
pic

മോസ്കോ: റഷ്യൻ യൂണിവേഴ്സിറ്റിയിൽ നടന്ന കത്തിയാക്രമണത്തിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച ബാഷ്കോർട്ടോസ്ഥാനിലെ ഉഫയിലുള്ള ബാഷ്കീർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു സംഭവം. കത്തിയുമായി എത്തിയ 15കാരൻ യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലും സ്പോർട്സ് ഹാളിലും ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെത്തിയെങ്കിലും അറസ്റ്റ് തടയാൻ അക്രമി സ്വയം മാരക മുറിവേൽപ്പിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇതിനിടെ കുത്തേറ്റു. ഒരു പ്രാദേശിക തീവ്രവാദ സംഘടനയിൽപ്പെട്ടയാളാണ് അക്രമി.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY