
ന്യൂഡൽഹി: എവറസ്റ്റ് കൊടുമുടിയിലിറങ്ങി ചരിത്രം രചിച്ച ഫ്രഞ്ച് ഹെലികോപ‌്ടർ എച്ച്-125ന്റെ നിർമ്മാണം ഇനി ഇന്ത്യയിലും. കർണാടകയിലെ കൊളാറിന് സമീപമുള്ള വെമഗലിലിലെ എച്ച്-125ന്റെ അസംബ്ളി യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചേർന്ന് വെർച്വലായി ഉദ്ഘാടനം ചെയ്‌തു. എവറസ്റ്റിന്റെ ഉയരങ്ങളിലേക്ക് പറക്കാൻ കഴിവുള്ള ലോകത്തിലെ ഏക കോപ്ടറാണിത്.
ഫ്രഞ്ച് കമ്പനി എയർബസും ഇന്ത്യൻ കമ്പനി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും (ടി.എ.എസ്.എൽ) സംയുക്തമായി നിർമ്മിക്കുന്ന ഹെലികോപ്‌ടർ ഇന്ത്യൻ സേനകൾക്ക് നൽകുന്നതിനൊപ്പം വിദേശത്തേക്ക് കയറ്റി അയയ്‌ക്കാനും ലക്ഷ്യമിടുന്നു.
ഇന്ത്യൻ സായുധ സേനയുടെ ബഹുവിധ ദൗത്യങ്ങൾക്കൊപ്പം പൊതു ഉപയോഗത്തിനും കോപ്‌ടർ ഉപയോഗിക്കും. മഞ്ഞുമൂടിയ ഹിമാലയൻ അതിർത്തികളിൽ സേനയ്‌ക്ക് ഇവ കരുത്താകും. സ്വകാര്യ മേഖലയിലെ ആദ്യ ഹെലികോപ്‌ടർ അസംബ്ളി യൂണിറ്റാണ് കർണാടകയിലേത്. ഇവിടെ പ്രധാന പുറം ഭാഗം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ തുടങ്ങിയവ ഘടിപ്പിക്കലും പറക്കൽ പരീക്ഷണങ്ങളും നടക്കും. പ്രതിവർഷം പത്ത് കോപ‌്‌ടറുകൾ നിർമ്മിക്കും. 2027ഓടെ ആദ്യ ബാച്ച് പുറത്തിറങ്ങും.
ഏറ്റവും കൂടുതൽ
വിറ്റഴിക്കുന്നവ
എച്ച്-125 ഭാരം കുറഞ്ഞ വിഭാഗം
മരുഭൂമിയിലെ കനത്ത ചൂടിലും മികച്ച പ്രവർത്തനം.
മിസൈലുകളടക്കം ആയുധങ്ങൾ ഘടിപ്പിക്കാം.
യുദ്ധാവശ്യങ്ങൾക്കു പുറമെ അഗ്നിശമന സേന, നിയമപാലനം, രക്ഷാപ്രവർത്തനം,
എയർ ആംബുലൻസ്, പാസഞ്ചർ ട്രാൻസ്പോർട്ട് തുടങ്ങി നിരവധി ദൗത്യങ്ങൾക്ക് ഉപയോഗിക്കാം
ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിംഗിൾ എൻജിൻ ഹെലികോപ്റ്റർ
റഡാറുകൾക്ക് പിടികൊടുക്കാതെ മണിക്കൂറിൽ 250കി.മീ വേഗതയിൽ 662 കി.മീ ഒറ്റയടിക്ക് പറക്കും
എവറസ്റ്റിന്റെ ഉയരങ്ങളിലേക്ക് പറക്കാൻ കഴിവുള്ള ലോകത്തിലെ ഏക ഹെലികോപ്റ്റർ ഇന്ത്യയിൽ നിർമ്മിച്ച് ലോകമെമ്പാടും കയറ്റുമതി ചെയ്യാൻ പോകുന്നതിൽ അഭിമാനം
-പ്രധാനമന്ത്രി
നരേന്ദ്രമോദി
1,000 കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്നു. വൈദഗ്ദ്ധ്യമുള്ള, കഠിനാദ്ധ്വാനികളായ യുവതലമുറയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും
-രാജ്‌നാഥ് സിംഗ്
പ്രതിരോധ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |