SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.49 PM IST

തായ് തിരഞ്ഞെടുപ്പ്: ഭരണപക്ഷം മുന്നിൽ

Increase Font Size Decrease Font Size Print Page
pic

ബാങ്കോക്ക്: തായ്‌ലൻഡിൽ ഇന്നലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുലിന്റെ ഭുംജൈതായ് പാർട്ടിക്ക് മുന്നേറ്റം. പാർലമെന്റിന്റെ അധോസഭയായ ജനപ്രതിനിധി സഭയിലെ 500 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 18 ശതമാനം വോട്ടെണ്ണിയപ്പോൾ ഭുംജൈതായ് 198 സീറ്റുകളിൽ മുന്നിലെത്തി. 97 സീറ്റുകളിൽ പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടിയും ലീഡ് ചെയ്യുന്നു. 251 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. വ്യക്തമായ ചിത്രം തെളിയാൻ വൈകിയേക്കും.

ഔദ്യോഗിക ഫലം പൂർണമായി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഏപ്രിൽ 9 വരെ സമയമുണ്ട്. ഇതിന് ശേഷം പാർലമെന്റ് ചേർന്ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. 57 പാർട്ടികളിൽ നിന്ന് 5,000 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഏതെങ്കിലും ഒരു പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കാൻ സാദ്ധ്യത കുറവാണ്. അതിനാൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യ രൂപീകരണത്തെ ആശ്രയിച്ചാകും അടുത്ത സർക്കാരിനെ തിരഞ്ഞെടുക്കുക.

ഭുംജൈതായ് പാർട്ടിക്ക് ഭൂരിപക്ഷം ഉറപ്പിക്കാനായാൽ അനുതിൻ തന്നെ പ്രധാനമന്ത്രിയായി തുടരും. ഭരണഘടനാ പരിഷ്കാരം സംബന്ധിച്ച ഹിതപരിശോധനയും തിരഞ്ഞെടുപ്പിന് അനുബന്ധമായി നടന്നു.


# സ്ഥിരതയുള്ള സർക്കാരിനായി

1. അനുതിൻ അധികാരത്തിലെത്തിയത് സെപ്‌തംബറിൽ. മുൻ പ്രധാനമന്ത്രി പേതോംഗ്‌താൻ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കിയ സാഹചര്യത്തിൽ, പാർലമെന്റിൽ നടന്ന വോട്ടിൽ പ്രതിപക്ഷ പിന്തുണയോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്

2. തായ്‌ - കംബോഡിയ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ, ഡിസംബറിൽ അനുതിൻ പാർലമെന്റ് പിരിച്ചുവിട്ടു

3. സർക്കാരിന് ഭൂരിപക്ഷമില്ലാത്തതും പ്രതിപക്ഷവുമായുള്ള ധാരണ തെറ്റിയതും അവിശ്വാസ പ്രമേയ ഭീഷണിയുണ്ടായതും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ അനുതിന് പ്രേരണയേകി. പ്രതിസന്ധി ഒഴിവാക്കാൻ സ്ഥിരതയുള്ള സർക്കാർ അനിവാര്യം
4. കംബോഡിയയ്ക്കെതിരെ സ്വീകരിച്ച നിലപാടുകൾ അനുതിന്റെ ജനപിന്തുണ ഉയർത്തി

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.