SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’

Increase Font Size Decrease Font Size Print Page

pic

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന “ആർദ്രം 2026 - സേവനത്തിന്റെയും സംസ്‌കാരത്തിന്റെയും മികവിന്റെയും ആഗോള സംഗമം” 25ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി നേതാക്കളും സാമൂഹിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും.

നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി.ആർ അനിൽ, ജെ. ചിഞ്ചു റാണി, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, അനൂപ് ജേക്കബ്, പി. ഉബൈദുള്ള, വി.കെ പ്രശാന്ത്, കെ. മുരളീധരൻ, മേയർ വി.വി. രാജേഷ്, നോർക റൂട്ട്‌സ് സി.ഇ.ഒ അജിത് കൊല്ലശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ആരംഭിച്ച ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയാണ് പരിപാടിയുടെ പ്രധാന ആകർഷണം. പദ്ധതിയിലൂടെ അർഹരായ 100 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകും.


പദ്ധതിയുടെ ആദ്യഘട്ടമായി 25 നഴ്സിംഗ് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണം നടക്കും. ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം, ഹെൽത്ത്‌കെയർ എക്‌സലൻസ് അവാർഡുകൾ, സാംസ്കാരിക പരിപാടികൾ, വനിതാ ഫോറം ഭവനത്തിന്റെ താക്കോൽദാനം, ഫെല്ലോഷിപ്പ്, ഡിന്നർ, നെറ്റ്‌വർക്കിംഗ്, വാക്കത്തോൺ എന്നിവയും സംഘടിപ്പിക്കും.

ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടാക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി ജി. വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി.പി വിജയൻ എന്നിവരുടെ നേതൃത്വത്തിലും, ഇന്ത്യ റീജിയന്റെയും ട്രാവൻകൂർ പ്രൊവിൻസിന്റെയും സഹകരണത്തോടെയുമാണ് പരിപാടി നടക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതും, സേവന-സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ പരിപാടിയിലേക്ക് വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ പറഞ്ഞു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY