
ന്യൂഡൽഹി: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർമാൻ താരിഖ് റഹ്മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും മുംബയിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓം ബിർളയുടെ പങ്കാളിത്തം ജനങ്ങൾ തമ്മിലുള്ള ആഴമേറിയതും സുസ്ഥിരവുമായ സൗഹൃദം അടയാളപ്പെടുത്തുന്നുവെന്നും ജനാധിപത്യ മൂല്യങ്ങളോടുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയെ ഉറപ്പിക്കുന്നുവെന്നും വ്യക്തമാക്കി.
ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, ചൈന, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, യു.എ.ഇ, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
