
ടെൽ അവീവ്: ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. ഹമാസ് വെടിനിറുത്തൽ ലംഘിച്ചെന്നും തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ പ്രതികരിച്ചു. അഭയാർത്ഥികൾ തങ്ങിയ ടെന്റുകളെ അടക്കം ഇസ്രയേൽ ലക്ഷ്യമാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത് മുതൽ 601 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 2023 ഒക്ടോബർ 7ന് യുദ്ധം തുടങ്ങിയത് മുതൽ 72,000 ത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
