SignIn
Kerala Kaumudi Online
Thursday, 19 February 2026 1.48 AM IST

അന്യഗ്രഹ ജീവികളുണ്ട്: ഒബാമ

Increase Font Size Decrease Font Size Print Page
pic

വാഷിംഗ്ടൺ: അന്യഗ്രഹ ജീവികൾ ശരിക്കുമുണ്ടെന്ന് യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് ഒബാമയുടെ പ്രതികരണം. എന്നാൽ താൻ അവയെ കണ്ടിട്ടില്ലെന്നും അവതാരകന്റെ ചോദ്യത്തോട് അദ്ദേഹം മറുപടി പറഞ്ഞു. അതേ സമയം, നർമ്മം കലർത്തിയായിരുന്നു ഒബാമയുടെ പ്രതികരണം. താൻ പ്രസിഡന്റായിരിക്കെ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം സംബന്ധിച്ച തെളിവുകളൊന്നും കണ്ടിട്ടില്ല. എന്നാൽ വിശാലമായ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ ജീവന്റെ സാന്നിദ്ധ്യമുണ്ടാകാം - ഒബാമ പറഞ്ഞു.

തിരിച്ചറിയപ്പെടാത്ത ആകാശ വസ്തുക്കളുടെ സാന്നിദ്ധ്യവും അദ്ദേഹം തള്ളിയില്ല. വിശദീകരിക്കാനാകാത്ത പാതയിലും വേഗതയിലും സഞ്ചരിക്കുന്ന ആകാശ വസ്തുക്കളുടെ ദൃശ്യങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വീഡിയോകൾ യു.എസ്‌ മുമ്പ് പുറത്തുവിട്ടിട്ടുണ്ട്. അതേ സമയം, ​'​ഏ​രി​യ​ 51​'​ സൈനികതാവളത്തിൽ യു.എസ് അന്യഗ്രഹ ജീവികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന പ്രചാരണങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ഒബാമ പറഞ്ഞു.

ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​നി​ഗൂ​ഢ​മാ​യ​ ​സ്ഥലമെന്നാണ് ​'​ഏ​രി​യ​ 51​'​ ​അറിയപ്പെടുന്നത്.​ ​അ​മേ​രി​ക്ക​യി​ലെ​ ​നെ​വാഡ​യി​ൽ ​ഹെ​ക്ട​റു​ക​ളോ​ളം​ ​മ​രു​ഭൂ​മി​പോ​ലെ​ ​കി​ട​ക്കു​ന്ന​ ​ഇവിടെ ​എ​ന്താ​ണ് ​ന​ട​ക്കു​ന്ന​ത് ​എ​ന്ന് ​ആ​ർ​ക്കും​ ​അ​റി​യി​ല്ല. ​ഏ​രി​യ​ 51 ലേക്ക് ആർക്കും പ്രവേശനമില്ല.​ ​ഒ​രു​ ​സാ​റ്റ​ലൈ​റ്റ് ​ഇ​മേ​ജ് ​പോ​ലും​ ​എ​ടു​ക്കാ​ൻ​ ​അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത​ ഇവിടം ​ഒ​രു​ ​ഹൈ​ലി​ ​ക്ലാ​സി​ഫൈ​ഡ് ​റി​സ​ർ​ച്ച് ​ഫെ​സി​ലി​റ്റി​യാ​ണെന്നാണ് ​സ​ർ​ക്കാ​ർ​ പറയുന്നത്.


​അ​മേ​രി​ക്ക​ൻ​ ​എയർഫോഴ്സിന്റെ​ ​പൂ​ർ​ണ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​പ്ര​ദേ​ശ​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​നാ​മം​ ​നെ​വാ​‌ഡ ​ ​ടെ​സ്റ്റ് ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗ് ​റേ​ഞ്ച് ​എ​ന്നാ​ണ്.​ ​എ​ഡ്വാ​ർ​ഡ് ​എ​യ​ർ​ഫോ​ഴ്സ് ​ബേ​സി​ന്റെ​ ​ഭാ​ഗ​മാ​ണ് ​ഈ​ ​കേ​ന്ദ്രം.​ ​വി​മാ​ന​ങ്ങ​ളും​ ​ഡ്രോ​ണു​ക​ളും​ ​പ​രീ​ക്ഷ​ണ​ ​പ​റ​ക്ക​ലി​നാ​ണ് ​ഈ​ ​പ്ര​ദേ​ശം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും​ ​മ​നു​ഷ്യ​വാ​സം​ ​കു​റ​ഞ്ഞ​ ​ഒ​റ്റ​പ്പെ​ട്ട​ ​പ്ര​ദേ​ശ​മാ​യ​തി​നാ​ലാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​പ്ര​ദേ​ശം ​ ​തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അധികൃതർ പറയുന്നു. അതേ സമയം, അ​മേ​രി​ക്ക​ ​പി​ടി​ച്ചെടുത്ത​ ​പ​റ​ക്കും​ത​ളി​ക​ക​ളും​ ​അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളും​ ​ഇ​വി​ടെ​യാണെന്നാണ് ചിലരുടെ വിശ്വാസം.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY