SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.19 PM IST

​ഗോഡ്ഫാദർ താരം റോബർട്ട് ഡുവാളിന് വിട

Increase Font Size Decrease Font Size Print Page
a

ന‍്യൂയോർക്ക്:പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് ഡുവാൾ (95) അന്തരിച്ചു.ഞായറാഴ്ച സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ ലൂസിയാന ഡുവാൾ മരണ വിവരം അറിയിച്ചത്. 'ഗോഡ്ഫാദർ', 'അപ്പോക്കലിപ്സ് നൗ' തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ മനസിൽ ഇടംപിടിച്ച ‌‌നടനാണ്. ​ഗോഡ്ഫാദറിൽ മാഫിയാ അഭിഭാഷകനായ (കൺസിഗ്ലിയർ) ടോം ഹേഗൻ എന്ന കഥാപാത്രത്തെയും അപ്പോക്കലിപ്‌സ് നൗവിൽ ലെഫ്റ്റനന്റ് കേണൽ വില്യം കിൽഗോർ എന്ന കഥാപാത്രത്തെയുമാണ് റോബർട്ട് അവതരിപ്പിച്ചത്. 31-ാം വയസിൽ ടു കിൽ എ മോക്കിംഗ്ബേർഡ് എന്ന ചിത്രത്തിലെ ബൂ റാഡ്‌ലി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1983-ൽ “ടെൻഡർ മെഴ്‌സി” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാർ ലഭിച്ചു.ആറ് തവണ ഓസ്‌കാർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.കൂടാതെ നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും രണ്ട് എമ്മി അവാർഡുകളും ബാഫ്റ്റ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ‘ദി അപ്പസ്തോലൻ’ (1997) ഉൾപ്പെടെയുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാന മികവിന് ഉദാഹരണങ്ങളാണ്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY