
ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു. പാർലമെന്റിലെ മോദിയുടെ ചരിത്ര പ്രസംഗത്തിനുള്ള ആദരമാണിതെന്ന് സ്പീക്കർ അമീർ ഒഹാന പറഞ്ഞു.
ജെറുസലേമിലെ പ്രധാന റോഡുകളും തെരുവുകളും ഇന്ത്യൻ, ഇസ്രയേലി പതാകകളാൽ അലങ്കരിച്ചു. ജെറുസലേം പോസ്റ്റ് അടക്കം മാദ്ധ്യമങ്ങളും മോദിയുടെ വരവ് ആഘോഷമാക്കി.
ഹിന്ദിയിൽ സ്വാഗതം
' ജെറുസലേമിലേക്കും നെസറ്റിലേക്കും സ്വാഗതം"... സ്പീക്കർ അമീർ ഒഹാന ഹിന്ദിയിൽ മോദിയെ വരവേറ്റു. ഗംഭീര കൈയടിയോടെയും 'മോദി, മോദി" എന്ന് ഉറക്കെ വിളിച്ചും എം.പിമാർ സ്വീകരിച്ചു. നെസറ്റിൽ പ്രസംഗിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |