SignIn
Kerala Kaumudi Online
Friday, 27 February 2026 4.07 AM IST

യു.എന്നിൽ യുക്രെയിൻ വോട്ട്: ഇന്ത്യ വിട്ടുനിന്നു

Increase Font Size Decrease Font Size Print Page
pic

ന്യൂയോർക്ക്: യുക്രെയിനിൽ അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെടുന്ന കരട് പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ അടക്കം 51 രാജ്യങ്ങൾ. ചർച്ചയും നയതന്ത്രവുമാണ് സംഘർഷം അവസാനിപ്പിക്കാനുള്ള ഏക മാർഗമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ യു.എസും വോട്ടിൽ നിന്ന് വിട്ടുനിന്നു. ചൈന,ബ്രസീൽ,യു.എ.ഇ തുടങ്ങിയവരും വിട്ടുനിന്നു.

റഷ്യയുമായി സംഘർഷം തുടങ്ങിയിട്ട് നാല് വർഷം തികഞ്ഞ സന്ദർഭത്തിൽ യുക്രെയിനാണ് യു.എൻ പൊതുസഭയിൽ 'യുക്രെയിനിലെ ശാശ്വത സമാധാനത്തിനുള്ള പിന്തുണ " എന്ന പേരിൽ പ്രമേയം അവതരിപ്പിച്ചത്. 107 അംഗങ്ങൾ അനുകൂലിച്ചതോടെ പ്രമേയം പാസായി. റഷ്യ,ബെലറൂസ്,ഇറാൻ,സുഡാൻ തുടങ്ങി 12 രാജ്യങ്ങൾ എതിർത്തു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.