ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളിയായ സ്റ്റെല്ല മോറിസിനും ജയിലിൽ വച്ച് വിവാഹം കഴിക്കാൻ അനുമതി. അസാൻജ് തടവിൽ കഴിയുന്ന ബെൽമാരിഷ് ജയിലിലാണ് വിവാഹം നടക്കുന്നത്.
സ്റ്റെല്ലയെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അസാൻജ് ജയിൽ ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു. അനുമതി ലഭിച്ചതോടെ വിവാഹത്തിനായുള്ള തയ്യാറെടുപ്പിലാണ് അസാൻജ്. 1983ലെ വിവാഹ നിയമപ്രകാരം ജയിൽവാസികൾക്ക് ജയിലിഷ വച്ച് വിവാഹം കഴിക്കാൻ ഗവർണറോട് അനുമതി തേടാം.
ഇക്വഡോർ എംബസിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തന്റെ അഭിഭാഷകരിൽ ഒരാളായ സ്റ്റെല്ലയുമായി അസാൻജ് പ്രണയത്തിലാകുകയായിരുന്നു. ഇരുവർക്കും രണ്ട് കുട്ടികൾ ജനിച്ച വാർത്ത വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |